Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ivory Coast

Sports

ക്ലൈ​മാ​ക്സ് മാ​റ്റി​മ​റി​ച്ച് ഡ​യ​ലോ; ഇ​ക്വ​ഡോ​റി​നെ പൂ​ട്ടി ഐ​വ​റി കോ​സ്റ്റ്

ഫി​ലാ​ഡൽ​ഫി​യ: ലോ​ക​ക​പ്പി​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​ർ​ക്കെ​തി​രെ ത​ങ്ങ​ൾ​ക്കു​ള്ള ശാ​പം ഒ​ടു​വി​ൽ ഐ​വ​റി കോ​സ്റ്റ് മ​റി​ക​ട​ന്നു. ഗ്രൂ​പ്പ് ഇ​യി​ലെ ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​ൽ ഇ​ക്വ​ഡോ​റി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഐ​വ​റി കോ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത്.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഐ​വ​റി കോ​സ്റ്റ് ഒ​രു ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളാ​ണ് കാ​ഴ്ച​വെ​ച്ച​ത്. 89-ാം മി​നി​റ്റ് വ​രെ ഇ​രു​ടീ​മു​ക​ൾ​ക്കും വ​ല​കു​ലു​ക്കാ​ൻ സാ​ധി​ച്ച​തു​മി​ല്ല.

മ​ത്സ​രം തൊ​ണ്ണൂ​റാം മി​നി​റ്റി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് സ്റ്റേ​ഡി​യ​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ക്കൊ​ണ്ട് ഐ​വ​റി കോ​സ്റ്റി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്നു. യു​വ​താ​രം അ​മ​ദ് ഡ​യാ​ല്ലോ​യാ​ണ് ടീ​മി​ന്‍റെ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ച് ല​ക്ഷ്യം ക​ണ്ട​ത്.

തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ല​ഭി​ച്ച അ​വ​സ​രം ഡ​യാ​ല്ലോ കൃ​ത്യ​മാ​യി വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ വ​ഴ​ങ്ങി​യ ഈ ​ഗോ​ളി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ഇ​ക്വ​ഡോ​റി​ന് സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് അ​നു​വ​ദി​ച്ച ഏ​ഴ് മി​നി​റ്റ് ഇ​ഞ്ചു​റി ടൈ​മി​ൽ ഇ​ക്വ​ഡോ​ർ ആ​ഞ്ഞു​ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ള​ടി​ക്കാ​നാ​യി​ല്ല.

ഇ​ക്വ​ഡോ​ർ മു​ന്നേ​റ്റ​ങ്ങ​ളെ വി​ദ​ഗ്ധ​മാ​യി പ്ര​തി​രോ​ധി​ച്ച് ഐ​വ​റി കോ​സ്റ്റ് ജ​യ​മു​റ​പ്പി​ച്ചു. ഈ ​ച​രി​ത്ര വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ഇ​യി​ൽ ഐ​വ​റി കോ​സ്റ്റ് ത​ങ്ങ​ളു​ടെ സ്ഥാ​നം ശ​ക്ത​മാ​ക്കി.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ഫ്രാ​ൻ​സി​നെ വീ​ഴ്ത്തി ഐ​വ​റി കോ​സ്റ്റ്

നാ​ന്‍റ​സ്: ഫി​ഫ ലോ​ക​ക​പ്പിന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സി​നെ വീ​ഴ്ത്തി ഐ​വ​റി കോ​സ്റ്റ്. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഐ​വ​റി കോ​സ്റ്റ് വി​ജ​യി​ച്ച​ത്.

ഗു​യേ​ലെ ഡൗ​വേ​യും അ​മാ​ഡ് ഡ​യ​ലോ​യും ആ​ണ് ഐ​വ​റി കോ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡൗ​വേ 53-ാം മി​നി​റ്റി​ലും ഡ​യ​ലോ 84-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

റ​യാ​ൻ ചെ​ർ​ക്കി​യാ​ണ് ഫ്രാ​ൻ​സി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 45-ാം മി​നി​റ്റി​ലാ​ണ് ചെ​ർ​ക്കി ഗോ​ൾ നേ​ടി​യ​ത്.

Sports

ഹൈ ​പ്ര​ഷ​ർ ഈ ​ഗ്രൂ​പ്പ്...

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും പു​റ​ത്താ​കാ​തി​രി​ക്കാ​നാ​ണ് നാ​ല് ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത്. കു​ഞ്ഞ​ൻ രാ​ജ്യ​മാ​യ കൊ​റ​സോ​വ​യ്ക്കാ​ക​ട്ടെ ക​ന്നി ലോ​ക​ക​പ്പും.

ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ ഐ​വ​റി​കോ​സ്റ്റും ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ക​രു​ത്തു​ കാ​ട്ടി​യ ഇ​ക്വ​ഡോ​റും ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കാ​ൻ ക​ച്ച​കെ​ട്ടി രം​ഗ​ത്തു​ണ്ട്. ചു​രു​ക്ക​ത്തി​ൽ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​ബ്ല​ഡ് പ്ര​ഷ​ർ കൂ​ട്ടു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.

കു​റ​സാ​വോ

കേ​ര​ള​ത്തി​ലെ ഒ​രു ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ​പോ​ലു​മി​ല്ലാ​ത്ത കു​ഞ്ഞ​ൻ രാ​ജ്യ​മാ​യ കു​റ​സാ​വ ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത്. ക​ന്നി ലോ​ക​ക​പ്പി​ലെ ആ​ദ്യമ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യാ​ണ് എ​തി​രാ​ളി​ക​ൾ. ഫി​ഫ റാ​ങ്കിം​ഗി​ൽ നി​ല​വി​ൽ 82-ാം സ്ഥാ​ന​ക്കാ​രാ​ണ്. ജ​മൈ​ക്ക​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചാ​യി​രു​ന്നു യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്.

ഫ്രെ​ഡ്‌ റു​ട്ടെ​നാ​ണ് പ​രി​ശീ​ല​ക​ൻ. ക്യാ​പ്‌​റ്റ​ൻ ലി​യാ​ൻ​ഡ്രോ ബ​കു​ന​. നൂ​റ്റാ​ണ്ടു​ക​ളാ​യി ഡ​ച്ച് കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ത്തി​ൻ കീ​ഴി​ലാ​യി​രു​ന്നതിനാൽ ഈ ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​ത്തി​നായി ക​ളി​ക്കു​ന്ന​ ഭൂ​രി​ഭാ​ഗ​വും ഡ​ച്ച്‌ വം​ശ​ജർ.

ഇ​ക്വ​ഡോ​ർ

ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​ണെ​ങ്കി​ലും ക​ളി​ച്ച അ​ഞ്ച് ലോ​ക​ക​പ്പി​ൽ ഒ​രി​ക്ക​ല​ല്ലാ​തെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ന്‍റെ വാ​തി​ൽ ക​ട​ക്കാ​ൻ ഇ​ക്വ​ഡോ​റി​നാ​യി​ട്ടി​ല്ല. 2006ൽ ​പ്രീ ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​താ​ണ് ശ്ര​ദ്ധേ​യ പ്ര​ക​ട​നം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പാ​ണി​ത്‌. ചെ​ൽ​സി​യു​ടെ ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​റാ​യ മോ​യി​സെ​സ് കെെ​സെ​ഡോ​യാ​ണ് ഇ​ക്വ​ഡോ​റി​ന്‍റെ പ്ര​തീ​ക്ഷ.

20 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ന​പ്പു​റ​ത്തേ​ക്ക് ഇ​ക്വ​ഡോ​റി​ന്‍റെ ഡോ​ർ തു​റ​ന്നെ​ടു​ക്കാ​ൻ കൈസെ​ഡോ​യ്ക്കു ക​ഴി​യു​മെ​ന്നാ​ണ് ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ന​ർ വ​ല​ൻ​സി​യ, പി​യെ​റോ ഹി​ൻ​കാ​പി, വി​ല്ല​യ​ൻ പാ​ച്ചോ എ​ന്നി​വ​രും ഇ​ക്വ​ഡോ​റി​ൻനി​ര​യി​ൽ ശ്ര​ദ്ധേ​യ​രാ​ണ്. യോ​ഗ്യ​താ മ​ത്സ​ങ്ങ​ളി​ലെ ടോ​പ് സ്കോ​റ​ർ വെ​റ്റ​റ​ൻ വ​ല​ൻ​സി​യ​യാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ൻ ബെ​ക്കാ​സീ​സ്‌ ആ​ണ് പ​രി​ശീ​ല​ക​ൻ.

Sports

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: ഐ​വ​റി കോ​സ്റ്റ് ക്വാ​ർ​ട്ട​റി​ൽ

റ​ബാ​ത്ത്: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി ഐ​വ​റി കോ​സ്റ്റ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ബു​ർ​ക്കി​നാ ഫാ​സോ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ഐ​വ​റി കോ​സ്റ്റ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

അ​മാ​ദ് ഡ​യ​ലോ, യാ​ൻ ഡി​യോ​മാ​ൻ​ഡെ, ബ​സാ​മാ​നാ ടൂ​റെ എ​ന്നി​വ​രാ​ണ് ഐ​വ​റി കോ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡ​യ​ലോ 20-ാം മി​നി​റ്റി​ലും ഡി​യോ​മാ​ൻ​ഡെ 32-ാം മി​നി​റ്റി​ലും ടൂ​റെ 87-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ഐ​വ​റി കോ​സ്റ്റ് ഈ​ജി​പ്തി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 ന് ​ആ​ണ് മ​ത്സ​രം.

Latest News

Corehub Up